കളക്ടര്‍ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചു.

അഞ്ചു വര്‍ഷത്തേക്കു ചുമതല വഹിക്കാനുള്ള ഇന്നലെ പുറത്തിറങ്ങി. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്.

കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

Top