കൊച്ചി: കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തനിയ്‌ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിയ്ക്കും രാജിവെക്കേണ്ടി വരികയായിരുന്നു.