ലക്ഷദ്വീപില്‍ കൂട്ടപിരിച്ചു വിടല്‍, കേരള എം പിമാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് കളക്ടര്‍

കരവത്തി: ലക്ഷദ്വീപില്‍ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടൂറിസം, സ്‌പോര്‍ട്ട്‌സ് വകുപ്പുകളിലെ 151 താത്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.

അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും സന്ദര്‍ശനം ബോധപൂര്‍വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നുമാണും കൂടാതെ ദ്വീപിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ ഇവരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കളക്ടറുടെ നിലപാട്.

അതേസമയം കളക്ടറുടെ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു. കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എംപിമാര്‍ പ്രതികരിച്ചു.

Top