കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കല്‍; ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ചെന്നിത്തലയുടെ ഉപ ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊലീസ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ഫോണ്‍വിളിയുടെ വിശദാംശങ്ങളല്ല ടവര്‍ ലോക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. മൊബൈല്‍ സേവനദാതാക്കള്‍ സി.ഡി.ആര്‍ വിവരങ്ങള്‍ ഒരുമിച്ചാണ് നല്‍കുന്നതെന്നും ഇത് പൊലീസ് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് വേര്‍തിരിച്ചാണ് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

Top