അനുഷ്‍ക ഷെട്ടി ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ കളക്ഷൻ പുറത്തുവിട്ടു

വാനൊപ്പമായിരുന്നു അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവ് ചിത്രമായ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയും പ്രദര്‍ശനത്തിന് എത്തിയത്. ആരവങ്ങളോടെ ജവാൻ എത്തിയപ്പോഴും ബാഹുബലി താരം അനുഷ്‍ക ഷെട്ടി നായികയായെത്തിയ മിസ് ഷെട്ടി മിസ്റ്റര്‍ ഷെട്ടി തകര്‍ന്നടിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. താരതമ്യേന ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം നഷ്‍ടമുണ്ടാക്കില്ലെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. എട്ട് ദിനങ്ങളിലായി നേടിയത് 17.85 കോടി രൂപയാണ്.

ഇന്ത്യയില്‍ നിന്ന് മാത്രമായി 17.85 കോടി നേടിയ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിക്ക് വിദേശത്തും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. നവീൻ പൊലിഷെട്ടി നായകനായ ചിത്രം 2.4 കോടിയാണ് റിലീസിന് നേടിയത്. എന്തായാലും മോശമല്ലാത്ത ഒരു തുക കളക്ഷനായി നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. തിരിച്ചുവരവ് മികച്ചതാകുമെന്നാണ് അനുഷ്‍കയുടെയും പ്രതീക്ഷ.

അനുഷ്‍ക ഷെട്ടിയുടെ പുതിയ ചിത്രത്തെ താരങ്ങള്‍ അഭിനന്ദിച്ചിരുന്നു. ചിരിപ്പിക്കുന്ന ഒന്നാണ് അനുഷ്‍ക ഷെട്ടിയുടെ ചിത്രം എന്നായിരുന്നു മഹേഷ് ബാബു അഭിപ്രായപ്പെട്ടത്. കോമഡിയില്‍ നവീൻ ഷെട്ടിയുടെ ടൈമിംഗ് വളരെ മികച്ചതാണ്. പതിവുപോലെ അനുഷ്‍ക ഷെട്ടി മികവുറ്റതാക്കിയെന്നും താരം സാമൂഹ്യ മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫണ്‍ സിനിമയാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. അനുഷ്‍ക ഷെട്ടി നായികയായെത്തിയ പുതിയ ചിത്രം സെപ്‍തംബര്‍ ഏഴിനാണ് റിലീസ് ചെയ്‍തത്. ഷെഫായിട്ടായിരുന്നു അനുഷ്‍ക ഷെട്ടി ചിത്രത്തില്‍. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ സിനിമ യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാധൻ ആണ് സംഗീത സംവിധാനം.

Top