collage syudent comitt suicide

death

ചെങ്ങന്നൂര്‍: കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി വെണ്മണി സ്വദേശി ആതിരാ കൃഷ്ണനാ(20)ണ് മരിച്ചത്.

ഞരമ്പ് മുറിച്ച ശേഷം കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് ഒരുമണിയോടെ മരിച്ചു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top