കോളേജ് സംഘര്‍ഷം; കേരള സര്‍വ്വകലാശാലയില്‍ കെ എസ് യു പ്രതിഷേധം

ksu strike

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ വധശ്രമക്കേസില്‍ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം. കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം.

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടുമായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം.വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

Top