ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ; ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന്​ വിദഗ്​ധര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വീണ്ടും ഉയരുന്നു.

തിങ്കളാഴ്ചയും , ചൊവ്വാഴ്ച്ചയും നിലവിലെ അവസ്ഥ തന്നെ തുടരുമെന്ന് വിദഗ്​ധര്‍ അറിയിച്ചു.

കുറഞ്ഞ താപനിലയും കാറ്റി​ന്റെ അഭാവവും കാരണം ഞായറാഴ്​ച തലസ്​ഥാനത്തെ അന്തരീക്ഷം മലിനമായിരുന്നു.

വായു മലിനീകരണ സൂചിക കൂടിയ അളവായ 500 ല്‍ 365 ആണ്​ ഞായറാഴ്​ച രേഖപ്പെടുത്തിയത്​. ഇത്​ മോശം വായു നിലവാരമാണ് കാണിക്കുന്നത്​​.

ശനിയാ​ഴ്​ച ഇത്​ 331 ആയിരുന്നു. ഈ അവസ്ഥത തുടരുമെന്നാണ് സിസ്​റ്റം ഒാഫ്​ എയര്‍ ക്വാളിറ്റി ആന്‍ഡ്​ വെതര്‍ ഫോര്‍കാസ്​റ്റിങ്​ റിസേര്‍ച്ചി​ന്റെ നിഗമനം.

കാറ്റ് കുറവായതിനാൽ മലിന കണങ്ങള്‍ അന്തരീക്ഷത്തിൽ നിന്ന് നീങ്ങിയിരുന്നില്ല. ഡൽഹിയിൽ ശക്തമായി ഉയർന്ന് വന്ന മലിനീകരണം ജനങ്ങളിൽ നിരവധി രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്.

Top