പൃഥ്വിരാജ് നായകനാകുന്ന ‘കോള്‍ഡ് കേസ്’ ജൂണ്‍ 30 ന്

പൃഥ്വിരാജ് നായകനായി എത്തുന്ന ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണ്‍  പ്രൈം വീഡിയോ വഴി റിലീസ് ചെയ്യുന്നു. തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനാഥ് വി. നാഥ് ആണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

‘മുംബൈ പൊലീസ്’, ‘മെമ്മറീസ്’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം പൃഥി വീണ്ടും പൊലീസ് റോളിലെത്തുന്ന ചിത്രം കൂടിയാണ് ‘കോള്‍ഡ് കേസ്’. അദിതി ബാലനാണ് ചിത്രത്തിലെ നായിക. ‘കോള്‍ഡ് കേസി’ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിനായി ക്യാമറ. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Top