തണുത്ത് വിറച്ച് ഓസ്ട്രേലിയ; രാജ്യം അതിശൈത്യത്തിലേക്ക്

ഓസ്ട്രേലിയ: കാലാവസ്ഥാ വ്യതിയാനം കാരണം ഓസ്ട്രേലിയ മഞ്ഞിൽ മുങ്ങുന്നു . ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് അതിശൈത്യകാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശൈത്യത്തോടൊപ്പം ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ജന ജീവിതം ദുസഹമായി. സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ, തുടങ്ങി തെക്ക്-കിഴക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയ മുതൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

രാജ്യത്ത് ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിക്കൽ അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസമാകും നാളെയെന്നും കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളില്‍ താപനില ഒറ്റ അക്കത്തിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. കാൻബെറയില്‍ 1C യായിരുന്നു താപനിലയെങ്കില്‍ ഹോബാർട്ടിൽ ഫ്രിജിറ്റ് 4C അനുഭവപ്പെടും. പെർത്തില്‍ 5C-ൽ നേരിയ തോതിൽ മെച്ചപ്പെടും. സിഡ്‌നിയിലും മെൽബണിലും 8C താഴ്ന്ന താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ദ്വിധ്രുവ പ്രതിഭാസം പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.

Top