കയര്‍ മേളയ്ക്ക് ആലപ്പുഴയില്‍ തുടക്കമായി; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലപ്പുഴ: കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്‌.

ആഭ്യന്തര വിപണിയില്‍ കയര്‍ ഉല്‍പന്നങ്ങള്‍ ജനപ്രിയമാക്കുന്നതിന് ഉല്‍പാദന പ്രക്രിയയില്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്ലാ​​സ്റ്റി​​ക്കി​നു പകരമായി ച​​കി​​രി​​യെ പ​​രു​​വ​​പ്പെ​​ടു​​ത്തു​​ന്ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ഗ​​വേ​​ഷ​​ക​​ർ ശ്ര​​മി​​ക്കു​​മെ​​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു എന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മേളയിലെ രാജ്യാന്തര പവിലിയന്‍ മന്ത്രി ജി.സുധാകരന്‍, ആഭ്യന്തര പവിലിയന്‍ മന്ത്രി പി.തിലോത്തമനും ഉദ്ഘാടനം ചെയ്തു. കൂടാതെ ചടങ്ങില്‍ മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കുകയും ചെയ്തു. 8ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Top