കയീന്‍ ടര്‍ബോ അടുത്ത ജൂണ്‍ മുതല്‍ ഇന്ത്യന്‍ ഷോറൂമുകളില്‍

ഫ്‌ളാഗ്ഷിക് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘കയീന്‍ ടര്‍ബോ’യുടെ ബുക്കിങ്ങുകള്‍ പോര്‍ഷെ ആരംഭിച്ചു. ജൂണ്‍ മുതല്‍ രാജ്യത്തെ ഷോറൂമുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ ‘കയീന്’ ഇന്ത്യയില്‍ 1.92 കോടി രൂപയാണു വില.

പിന്നാലെ ‘കയീനും”കയീന്‍ ഇ ഹൈബ്രിഡു’മൊക്കെയാണു വരുംനാളുകളില്‍ ഇന്ത്യയില്‍ താരമാകുന്നത്.’കയീന്‍ ടര്‍ബോ’യ്ക്കു കരുത്തേകുക നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്; പരമാവധി 550 ബി എച്ച് പി വരെ കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മണിക്കൂറില്‍ 286 കിലോമീറ്ററാണ് ‘കയീന്‍ ടര്‍ബോ’യ്ക്കു പോര്‍ഷെ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.

സറൗണ്ട് സൗണ്ട് സംവിധാനം, 18 വിധത്തില്‍ ക്രമീകരിക്കാവുന്ന സ്‌പോര്‍ട്‌സ് സീറ്റ്, സംയോജിത ഹെഡ്‌റസ്റ്റ്, മള്‍ട്ടിഫംക്ഷന്‍ സ്‌പോര്‍ട്‌സ് സ്റ്റീയറിങ് വീല്‍ തുടങ്ങിയവയെല്ലാമായാണു ‘കയീന്‍ ടര്‍ബോ’യില്‍ പോര്‍ഷെ വാഗ്ദാനം ചെയ്യുന്നുണ്ട്.

Top