കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.

വിവരം പുറത്തുവന്നതോടെ അധ്യാപകന്റെ അറസ്റ്റിനായി വിദ്യാര്‍ത്ഥി, വനിതാ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു.

Top