കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആത്മഹത്യ ചെയ്തു

മിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. ക്യാമ്പ് ഓഫീസില്‍ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു.

വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.

 

 

 

Top