കോയമ്പത്തൂരില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ധര്‍മപുരി ജില്ലയില്‍നിന്നുള്ള പ്രസന്നകുമാറാണ് മരിച്ചത്. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം.

ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കാതെ ബസ് തിരിക്കുകയായിരുന്നു. ബസിടിച്ച് ബൈക്കില്‍ നിന്ന് സന്നകുമാര്‍ ബസിന്റെ ടയറിനു കീഴിലേക്കു വീഴുകയായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.പിന്നില്‍ യാത്ര ചെയ്ത വിഗ്‌നേഷ് എന്ന യുവാവ് ഗുരുതര പരുക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപത്തുള്ള കോളജിലെ പരിപാടിക്കായി സാധനങ്ങള്‍ വാങ്ങിവരികയായിരുന്നു പ്രസന്നകുമാറും വിഗ്‌നേഷും. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സൗന്ദരപാണ്ടി, കണ്ടക്ടര്‍ സെല്‍വകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top