കൊക്കൂൺ 2021; രജിസ്ട്രേഷൻ 15,500 കഴിഞ്ഞു, പ്രീ കോൺഫറൻസുകൾ ആരംഭിച്ചു

തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുവെന്ന  റെക്കോഡോടെ, സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന് വെള്ളിയാഴ്ച (നവംബർ 12 ന്) തിരി തെളിയും. ചീഫ് ഓഫ് ഡിഫൈൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്താണ് ഇത്തവത്തെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നത്.

WWE ഹാൽ ഓഫ് ഫാമർ & പ്രൊഫഷണൽ റെസ്ലി​ഗ് പ്രമോട്ടർ ആൻഡ് എക്സിക്യൂട്ടീവ് ജെഫ് ജാരെറ്റ് സെലിബ്രേറ്റി ​ഗസ്റ്റ് ആയി പങ്കെടുക്കും.
യുഎഇ ​ഗവൺമെന്റിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യുഎഇയിലെ റോയൽ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്ഇ. തോമസ് സലേഖി, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ, ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ​ഗുർനാനി തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഡിജിപി അനിൽകാന്ത് ഐപിഎസ് ആമുഖ പ്രസം​ഗവും, എഡിജിപിയും കൊക്കൂൺ ഓർ​ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് മുഖ്യപ്രഭാഷണവും നടത്തും.

ഓൺലൈൻ വഴി രജിസ്ട്രർ ചെയ്ത 15700 പേർ ലോകത്തി മുഴുവൻ സ്ഥലങ്ങളിൽ നിന്നള്ളവർക്കും വെർച്വൽ കോൺഫറൻസിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം 7100 ഓളം പേരാണ് വെർച്വൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നത്.

കോൺഫറൻസിനോട് മുന്നോടിയായി ബുധനാഴ്ച നടന്ന പ്രീ കോൺഫറൻസിൽ 1500 അധികം പേർ പങ്കെടുത്തു. സെക്യർ കോഡ് ഓഡിറ്റ് എക്പ്രഷൻ എന്ന വിഷയത്തിൽ രജ്ഞിത് ‘ മേനോനും, മനോജും, റിസർവ്വ് എഞ്ചിനീയറിം​ഗ് റോപ്പ് ​ഗാഡ്ജറ്റ് ഹൗ ടു ടേക്ക് ദി കൺഡ്രോൾ ഓഫ് ദി സിസ്റ്റം എന്ന വിഷയത്തിൽ ഫ്രാൻസിസ് മെല്ലാർഡ് തുടങ്ങിയവരും പ്രീ കോൺഫറൻസിൽ വിഷയങ്ങൾ കൈകാര്യം ചെയ്തു.

കേരളാ പൊലീസിന്റെയും I ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home

Top