കൊക്കൂണ്‍2018; മെട്രോ നഗരങ്ങളില്‍ ഹാക്കര്‍മാര്‍ വിലസുന്നുവെന്ന് ജയ്‌ ബാവിസി

കൊച്ചി: സ്മാര്‍ട്ട് സിറ്റിയും മെട്രോ നഗരങ്ങളുമാണ് ഹാക്കര്‍മാരുടെ ഇഷ്ട നഗരമെന്ന് കൊക്കൂണ്‍ പതിനൊന്നാം പതിപ്പിന്റെ രണ്ടാം ദിനത്തിലെ മുഖ്യ പ്രാസംഗികന്‍ ജയ് ബാവിസി. ഇസി കൗണ്‍സില്‍ പ്രസിഡന്റും, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമാണ് ഇദ്ദേഹം. ഈ വര്‍ഷം ഇതുവരെ സ്മാര്‍ട്ട് സിറ്റികളില്‍ 81 മില്യന്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് നടന്നത്. ഇത്തരത്തിലുള്ള വലിയ നിക്ഷേപങ്ങളാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും ജയ് ബാവിസി അഭിപ്രായപ്പെട്ടു.

ലോകത്ത് വിവിധ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. മാനുഷികമൂല്യങ്ങള്‍ പോലും സുരക്ഷിതമല്ലാത്ത കാലഘട്ടമാണ് ഇനി വരുന്നത്. തങ്ങളുടെ ജീവിത നിലവാരം സുരക്ഷിതമാക്കുക എന്നതാണ് അടുത്ത തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ജയ് ബാവിസി പറഞ്ഞു.

WhatsApp Image 2018-10-05 at 6.12.14 PM

ലോകത്തിലെ സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുമ്പോള്‍ അത്തരത്തിലുള്ള വെല്ലുവിളികളും വര്‍ദ്ധിക്കുകയാണ്. ജീവിത നിലവാരം വേഗത്തിലാകുന്നതോടൊപ്പം സൈബര്‍ രംഗത്തേക്ക് കൂടുതല്‍ അടുക്കുന്നു. ഇപ്പോള്‍ ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാന്‍ ആര്‍ക്കും സമയമില്ല. എല്ലാവരും ഓണ്‍ലൈന്‍ ബാങ്കിന് പിറകെ പോകുമ്പോള്‍ അതിന് വേണ്ട സുരക്ഷയ്ക്കും മുന്‍ഗണ നല്‍കണമെന്ന് ജയ് ആവശ്യപ്പെട്ടു.

കൊക്കൂണ്‍; ഹാക്കര്‍മാരെ കുരുക്കാനും വരുന്നു പുതിയ പ്രതിരോധങ്ങള്‍ . .

ലോകത്തിലെ സൈബര്‍ രംഗത്തെ നൂതന ആശയങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെട്ട കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന്റെ രണ്ടാം ദിനത്തിലും സമ്പുഷ്ടമായ സദസാണ് ഉണ്ടായിരുന്നത്. ഹാക്കര്‍മാര്‍ നൂതനവും വ്യത്യസ്തവുമായ വഴികള്‍ തേടുമ്പോള്‍ അത് പ്രതിരോധിക്കാനുള്ള വിവിധ വശങ്ങള്‍ കൊക്കൂണില്‍ ചര്‍ച്ച ചെയ്തു.

സൈബര്‍ സെക്യൂരിറ്റി ഇന്‍ ഹാക്കിങ് കെയര്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തില്‍ നൂറുല്‍ ഹഖും, വില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് ബ്രിംഗ് മോര്‍ ത്രെഡ്‌സ് ഓണ്‍ഡ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഡോ റോഷി ജോണ്‍, ഡേറ്റാ മാനോജ്‌മെന്റ് ചലഞ്ച് ഫോര്‍ പ്രൈവസി കോപ്ലിനന്‍സ് എന്ന വിഷയത്തില്‍ മറിയ ബെല്ലര്‍മിനെ, യുഎന്‍ഒഡിസി വര്‍ക്ക് പ്രമോട്ടിംഗ് സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ സെര്‍ജി കാപിനോസ്, മലേഷ്യ സൈബര്‍ സെക്യൂരിറ്റി പൊലിസിങ് ആന്‍ഡ് സ്ട്രാറ്റജി എന്ന വിഷയത്തില്‍ ഫസല്‍ ബിന്‍ അബ്ദല്ല, ഡേറ്റാ ക്ലാസിഫിക്കേഷന്‍ ആന്‍ഡ് ലീക്കേജ് പ്രവന്റേഷന്‍ ഹൗ ക്രിട്ടിക്കല്‍ ഈസ് ഇറ്റ് ഫോര്‍സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഇല്ല്യാസ് കൂലിയങ്കല്‍ തുടങ്ങിയവരുടേയും അവതരണം ശ്രദ്ധേയമായി.

WhatsApp Image 2018-10-05 at 6.12.15 PM

രാജ്യന്തര തലത്തില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികള്‍ രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ പങ്കെടുത്തു. സൈബര്‍ രംഗത്തെ നൂതന ആശയങ്ങള്‍ സംസ്ഥാനത്തെ സൈബര്‍ സുരക്ഷാ രംഗത്തിന് സ്വായത്തമാകുന്ന രീതിയിലുള്ള പദ്ധതികളാണ് പ്രധാന ചര്‍ച്ച. സംസ്ഥാന പൊലീസിന്റെയും സൈബര്‍ ഡോമിന്റെയും നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

Top