കൊച്ചി വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന്‍ ഇന്ന് തുടങ്ങും

കൊച്ചി ; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന്‍ ഇന്ന് തുടങ്ങും.

ഇന്ന് രാവിലെ 10ന് ഹൈദരാബാദില്‍ നിന്നും ഇന്‍ഡിഗോ വിമാനം ടെര്‍മിനല്‍ ഒന്നില്‍ എത്തുതോടെയാകും അറൈവല്‍ മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുക. രാവിലെ 10 മുതല്‍ ആഭ്യന്തര ആഗമന യാത്രക്കാരെല്ലാം ഒന്നാം ടെര്‍മിനലിലൂടെയാവും പുറത്തിറങ്ങുക.

ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലെ ബോര്‍ഡിങ് ഗേറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനനിരതമാകും. അടുത്ത ഘട്ടത്തില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളും പ്രവര്‍ത്തിച്ചുതുടങ്ങും.

ആദ്യ പടിയായി ഏഴ് ഏയ്റോ ബ്രിഡ്ജുകളില്‍ നാലെണ്ണവും മൂന്ന് റിമോട്ട് ഗേറ്റുകളും പ്രവര്‍ത്തിക്കും. എയ്റോ ബ്രിഡ്ജ് ഘടിപ്പിക്കാനാകാത്ത ചെറിയ വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ബസ് മാര്‍ഗം റിമോട്ട് ഗേറ്റിലെത്തി അറൈവല്‍ ഭാഗത്തെത്തും.

ടെര്‍മിനല്‍-1ല്‍ നേരത്തെ സജ്ജമാക്കിയിരുന്ന എക്സ്-റേ യന്ത്രങ്ങള്‍ പ്രളയത്തില്‍ നശിച്ചതിനാല്‍ പുതിയവ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിനാല്‍ പുറപ്പെടല്‍ സംവിധാനത്തിന്റെ ഒരു ഭാഗം നിലവിലെ ടെര്‍മിനല്‍ 2ല്‍ തന്നെയാവും പ്രവര്‍ത്തിക്കുക.

ടെര്‍മിനല്‍ 2ല്‍ ചെക്ക് ഇന്‍, സുരക്ഷാ പരിശോധന പൂര്‍ത്തിയായ ശേഷം പ്രത്യേകം സജ്ജമാക്കിയ ഇടനാഴിയിലൂടെ യാത്രക്കാരെ ടെര്‍മിനല്‍ ഒന്നിന്റെ സെക്യൂരിറ്റി ഹോള്‍ഡിങ് മേഖലയില്‍ എത്തിക്കും. ഇവിടെ നിന്ന് എയ്റോ ബ്രിഡ്ജിലൂടെ വിമാനത്തില്‍ കയറാവുതാണ്. ടെര്‍മിനല്‍ ഒന്നിലെ എക്സ് റേ യന്ത്രങ്ങള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയാവുന്നതു വരെ പുറപ്പെടല്‍ യാത്രക്കാര്‍ ടെര്‍മിനല്‍ 2ല്‍ തന്നെയാണ് എത്തേണ്ടത്.

Top