കൊച്ചിയ്ക്ക് നിരാശ ; കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷഡ്പുര്‍ എഫ്‌സി ഗോള്‍രഹിത സമനിലയില്‍

കൊച്ചി: തീര്‍ത്തും നിരാശാജനകമായ മത്സരത്തിന് വീണ്ടും കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നു.

ഉദ്ഘാടന മല്‍സരത്തിനുശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മികച്ച ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ സമ്മാനിച്ച് ജംഷഡ്പുര്‍ എഫ്‌സി-കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിക്ക് അവസാന വിസില്‍ മുഴങ്ങിയെങ്കിലും ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചു.

കളത്തില്‍ മേധാവിത്തം പുലര്‍ത്തിയത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിക്കുന്ന പ്രകടനമാണ് ജംഷഡ്പുര്‍ കാഴ്ചവെച്ചത്.

ഇംഗ്ലിഷ് താരം പോള്‍ റെച്ചൂബ്കയാണ് ഇന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാത്തത്. നിര്‍ണായകമായ പല ഷോട്ടുകളും അത്ഭുതപ്പെടുത്തും വിധമാണ് റെച്ചുബ്ക സംരക്ഷിച്ചത്.

Top