ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്; രവി പൂജാരി മുഖ്യപ്രതി, ക്രൈംബ്രാഞ്ച് ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്പ്പ്.

കേസില്‍ പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രവി പൂജാരിയെ കണ്ടെത്താനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസിന് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു കൊച്ചി കടവന്ത്രയിലുള്ള നയില്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു.

Top