അകത്താക്കിയ ഏഴ് മുട്ടകളും ഛര്‍ദിച്ച് മൂര്‍ഖന്‍, വൈറലാകുന്ന വീഡിയോ കാണാം

വയനാട്: അകത്താക്കിയ കോഴിമുട്ടകള്‍ ഛര്‍ദിക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോ വൈറലാകുന്നു.. കോഴിക്കൂട്ടില്‍ കയറി അടയിരിക്കുന്ന കോഴിയെ കൊന്നാണ് ഏഴ് മുട്ടകളും മൂര്‍ഖന്‍ അകത്താക്കിയത്. പിടികൂടിയ ശേഷം ഏഴ് മുട്ടകളും പാമ്പ് ഛര്‍ദിക്കുകയും ചെയ്തു.

പാമ്പുപിടിത്തക്കാരനായ സുജിത് വി പിയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആളുകൂടിയത് കണ്ട് പെട്ടെന്ന് രക്ഷപെടാനുള്ള നീക്കമാകാം ഇതെന്നാണ് സുജിത് പറയുന്നത്. ഏതായാലും വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

Top