കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂര്‍ഖന്‍ കടിച്ചു; യുവാവ് ആശുപത്രിയില്‍

കൊല്ലം: കൊല്ലം മയിലാപൂരിൽ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂർഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂർഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂർ സ്വദേശി അശോകിന്റെ വീട്ടിലെ മീൻ വളർത്തുന്ന ചെറിയ ഫ്രിഡ്ജിൽ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂർഖനെ വലയിൽ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേൽക്കുകയായിരുന്നു.

Top