തീരദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ; ജാഗ്രതാ മുന്നറിയിപ്പ്‌

തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . കൊല്ലം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

ഇന്ന് മുതൽ ബുധൻ വരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം .ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിൽ വലിയ തിരമാലകളുണ്ടായേക്കാം.ബുധനാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കടലോരങ്ങളില്‍ വിനോദസഞ്ചാരികളെ കര്‍ശനമായി നിയന്ത്രിക്കണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവര്‍ രേഖകളും വിലപ്പെട്ട വസ്തുക്കളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

Top