ചെല്ലാനത്ത് ഏഴ് കിലോമീറ്ററോളം സ്ഥലത്ത് തീരശോഷണം ഉണ്ടായെന്ന്

കൊച്ചി: ചെല്ലാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി ഏഴ് കിലോമീറ്ററോളം സ്ഥലത്ത് കാര്യമായ തീരശോഷണം ഉണ്ടായതായി പഠനങ്ങള്‍. കഴിഞ്ഞ കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്ന ഭാഗം ഇപ്പോള്‍ കടലായി മാറി.

കഴിഞ്ഞ കടല്‍ കയറ്റത്തില്‍ മാത്രം ചെല്ലാനത്ത് 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഭാഗികമായി 112 വീടുകള്‍ തകര്‍ന്നു.. ചെല്ലാനം മേഖലയിലെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ കാര്യമായ തീര ശോഷണവും സംഭവിച്ചു. ചെല്ലാനം ബസാര്‍, മറുവാക്കാട്, കമ്പനിപ്പടി തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാം കടല്‍ പത്തു മീറ്ററോളം കരയിലേക്ക് കയറി. ഇപ്പോള്‍ അവിടമെല്ലാം കടല്‍ ആയി മാറിയിരിക്കുകയാണ്.

 

Top