കടലില്‍നിന്ന് 12 മത്സ്യത്തൊഴിലാളികളെക്കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചി പുറം കടലില്‍നിന്ന് 12 മത്സ്യത്തൊഴിലാളികളെക്കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

ഓള്‍മൈറ്റി എന്ന ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്.

തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്.

ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തിയിരുന്നു.

ലക്ഷദ്വീപില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്.

Top