ലാന്‍ഡിങിനിടയില്‍ തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പൈലറ്റ് മരിച്ചു

chaudhari

മഹാരാഷ്ട്ര: കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ പെന്നി ചൗധരി തലയിലേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്ന് മരിച്ചു. ചതക് ഹെ
ലികോപ്ടറിന്റെ കോ പൈലറ്റായിരുന്ന ചൗധരിയ്ക്ക് ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ നന്ദന്‍ഗോണ്‍ ബീച്ചിനടുത്ത് വെച്ചുള്ള ലാന്‍ഡിങിനിടയിലാണ് തലയില്‍ ക്ഷതമേറ്റത്.

ഐഎന്‍എസ്എസ് അശ്വിനി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സയിലായിരുന്ന ചൗധരി ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Top