കല്‍ക്കരി കുംഭകോണ കേസ്; കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി. ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് ദിലീപ് റായ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വാജ്പയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്ട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ്, കാസ്ട്രോണ്‍ മൈനിങ് ലിമിറ്റഡ് എന്നീ കമ്പനികളെയും കമ്പനി ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 14ന് ശിക്ഷ വിധിച്ചേക്കും.

Top