ചൈനയില്‍ കല്‍ക്കരി വില കുതിച്ചുയരുന്നു, ഖനനം നിര്‍ത്തിവെച്ചു

China's coal

ഷാന്‍ക്സി: ചൈനയിലെ പവര്‍ പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. മെട്രിക് ടണ്ണിന് 1408 യുവാനാണ് ഇപ്പൊഴത്തെ വില. രാജ്യത്തെ പ്രധാന ഖനന മേഖലയില്‍ പ്രളയം ബാധിച്ചിരിക്കുകയാണ്.

ജൂലൈയില്‍ ഖനന മേഖലയായ ഹെനാനില്‍ റെക്കോര്‍ഡ് വെള്ളപ്പൊക്കമുണ്ടായതിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക പ്രവിശ്യയായ ഷാന്‍ക്സിയില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്തു.

ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കാന്‍, ഇന്ധന വിതരണം വര്‍ദ്ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ വെള്ളപ്പൊക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഈ വര്‍ഷം ചൈനയുടെ കല്‍ക്കരി വിതരണത്തിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിച്ച ഷാന്‍ക്സി പ്രവിശ്യ, പ്രളയം കാരണം ഡസന്‍ കണക്കിന് ഖനികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, ചില സൈറ്റുകള്‍ ഇപ്പോള്‍ പതുക്കെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

പ്രവിശ്യയിലെ 1.76 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച വന്‍ പ്രളയത്തില്‍ കുറഞ്ഞത് 15 പേര്‍ മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

Top