ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; നാല് മരണം

ബെയ്ജിംഗ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരണപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് സ്‌ഫോടനം ഉണ്ടായത്. ലുവാന്‍ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള ഈ ഖനി, വന്‍തോതില്‍ കല്‍ക്കരി ഉത്പാദനം നടത്തുന്നവയില്‍ ഒന്നാണ്.

ചൈനീസ് പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Top