ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണം: ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

റായ്പുർ : ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിനായി രാണുവിനെ കോടതി മൂന്നുദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടുനൽകി. 14 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. രാണുവിന്റെ വീട്ടിലും മറ്റുകേന്ദ്രങ്ങളിലും ഇഡി റെയ്ഡുകൾ നടത്തിയതിനു പിന്നാലെയാണു ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്റെ പങ്ക് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. 5.52 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി. കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥയാണ് രാണു. ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയാണു കേസിൽ ആദ്യം പിടികൂടിയത്. 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ രാണു സാഹു നിലവിൽ സംസ്ഥാന കാർഷിക വകുപ്പ് ഡയറക്ടാണ്. നിരവധി കൽക്കരി ഖനികളുള്ള കോർബ, റായ്ഘട്ട് ജില്ലകളിൽ മുൻപ് കലക്ടറായിരുന്നു.

Top