ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് മ്യൂളന്‍സ്റ്റീന്‍

കൊച്ചി: കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍താരം സി.കെ വിനീതിനെ പ്രശംസിച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍.

ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് ചൂണ്ടിക്കാട്ടിയ മ്യൂളന്‍സ്റ്റീന്‍ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വിനീത് മാത്രമല്ല ടീമിലെ മുന്നേറ്റ നിര മുഴുവനും ഒരു ബ്രേക്ക് ത്രൂവിനായി കാത്തിരിക്കുകയാണെന്നും റെനെ മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇന്നത്തെ മത്സരത്തില്‍ ഇയാന്‍ ഹ്യൂമും, സികെ വിനീതും, വെസ് ബ്രൗണും തിരിച്ചെത്തുമെന്ന സൂചനയും ബ്ലാസ്റ്റേഴ്‌സ് കോച്ച് നല്‍കി.

പരിക്കു മൂലം ഹ്യൂമിനു കഴിഞ്ഞ മത്സരം നഷ്ടമായപ്പോള്‍, വിനീതിനെ പുറത്തിരുത്തിയത് മുബൈക്കെതിരെ ലഭിച്ച ചുവപ്പുകാര്‍ഡായിരുന്നു.

ഈ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Top