രോഹിത് ശര്‍മ്മ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് പരിശീലകന്‍ മഹേല ജയവര്‍ധനെ

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ടീം പരിശീലകന്‍ മഹേല ജയവര്‍ധനെ. പൂര്‍ണ ഫിറ്റ് അല്ലാതിരുന്ന താരം ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.

സെപ്തംബര്‍ 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ‘രോഹിത് പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ രോഹിതിന് കുറച്ച് ദിവസം കൂടി നല്‍കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കും. ഹര്‍ദ്ദിക്കിന് ചെറിയ പരുക്കുണ്ട്. സാരമുള്ളതല്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ദ്ദിക്കും കളിക്കും.”- മഹേല പറഞ്ഞു.

 

Top