കരുവന്നൂര്‍ തട്ടിപ്പ്; സഹകരണ സംഘം രജിസ്ട്രാര്‍ ഇഡിക്ക് മുന്നില്‍

കൊച്ചി: കരുവന്നൂര്‍ തട്ടിപ്പിലെ ഇഡി അന്വേഷണവുമായി ബന്ധപ്പട്ട് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തി. കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടന്ന നാളുകളില്‍ ഓഡിറ്റില്‍ ഉണ്ടായ വീഴ്ചകളാണ് ഇഡി പരിശോധിക്കുന്നത്. വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും സഹകരണ വകുപ്പ് കൃത്യസമയത്ത് ഇടപെടാത്തത് രാഷ്ട്രീയ ഇടപെടല്‍ കാരണമാണോ എന്ന് ഇഡി സംശയിക്കുന്നു.

ബാങ്കുമായി ബന്ധപ്പെട്ട സഹകരണ വകുപ്പ് കണ്ടെത്തലിന്റെ രേഖകള്‍ സഹകരണ രജിസ്ട്രാര്‍ ഹാജരാക്കി. കേസിലെ പ്രതിയായ പി പി കിരണിന്റെ ബിസിനസ് പങ്കാളി ദീപക് സത്യപാലന്‍, തൃശൂരിലെ ജ്വല്ലറി ഉടമ സുനില്‍ കുമാര്‍, സതീശനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ പ്രവാസി വ്യവസായി പി ജയരാജ് എന്നിവരും ഇ ഡി ഓഫീസിലെത്തിയിട്ടുണ്ട്. മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ഭരണ സമിതി കുര്യന്‍ പള്ളത്തും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

Top