co-operative banks-chennithala

തിരുവനന്തപുരം: കേരള ബാങ്കുകള്‍ രൂപീകരിച്ച് സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു.

വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. അതേസമയം സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സഹകരണബാങ്കുകളെ കോര്‍ത്തിണക്കി കേരള ബാങ്ക് രൂപീകരിക്കുന്നതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

വികസനത്തിനു പണം കണ്ടെത്താനാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളാ ബാങ്ക് രൂപീകരണം എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. കേരള ബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തും. ജില്ലാ ബാങ്കുകളിലെ പരിശോധനയില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സഹകരണ മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

Top