സഹകരണ ബാങ്ക് വായ്പ ക്രമക്കേട്: അന്വേഷണം തുടരാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എംഡി ആയിരുന്ന ബിശ്വനാഥ് സിന്‍ഹ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അന്വേഷണം തുടരുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് സ്വകാര്യ സ്ഥാപനത്തിന് ക്രമവിരുദ്ധമായി മൂന്നര കോടി രൂപം വായ്പ നല്‍കിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണം.

Top