സഹകരണ ബാങ്ക് വായ്പ കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിച്ചു

തിരുവനന്തപുരം: സഹകരണ ബാങ്ക് വായ്പ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിച്ചു. കൊവിഡ്, പ്രളയ ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മാരക രോഗങ്ങള്‍ ബാധിച്ചവരുടെ വായ്പ തീര്‍പ്പാക്കാന്‍ പ്രത്യേക ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനജീവിതം ബുദ്ധിമുട്ടില്‍ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നവകേരളീയം കുടിശിക നിവാരണ പരിപാടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലെ വായ്പ ഒറ്റത്തവണയിലൂടെ തീര്‍പ്പാക്കാം. 2021 ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സമയം. പദ്ധതിപ്രകാരം അവസാനിപ്പിക്കുന്ന എല്ലാ വായ്പകളിലും പലിശനിരക്ക് ഒഴിവാക്കും.

100% കരുതല്‍ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. മരണപ്പെട്ടവര്‍ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പിക്കാന്‍ പ്രത്യേക ഇളവുകള്‍ ഉണ്ട്. പ്രളയ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക ഇളവുകള്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ വായ്പ തീര്‍പ്പാക്കി അതിനുശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവര്‍ക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനമുണ്ട്.

 

Top