സഹകരണ ബാങ്ക് ഭേദഗതി നിയമം; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ആലോചിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നിയമസഭയില്‍ സജി ചെറിയാന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഭേദഗതി നിയമം ബാധകമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് സഹകരണ മന്ത്രി സഭയില്‍ അറിയിച്ചു.

 

Top