ഇസ്രയേലിനെ വിമര്‍ശിച്ചു ; ലേഖകനുമായുള്ള കരാര്‍ സി.എന്‍.എന്‍ റദ്ദാക്കി

ന്യൂയോര്‍ക്ക് : ഇസ്രയേലിനെതിരെ പ്രസംഗിച്ചതിന് ലേഖകനുമായുള്ള കരാര്‍ സി.എന്‍.എന്‍ റദ്ദാക്കി. മാര്‍ക്ക് ലമോന്റ് ഹില്ലുമായുള്ള കരാറാണ് കമ്പനി കാരണം കാണിക്കാതെ റദ്ദാക്കിയത്.

ഐക്യരാഷ്ട്രസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് ഇസ്രയേലിനും ജൂതരുടെ കീഴിലുള്ള ആന്റി ഡിഫമേഷന്‍ ലീഗ് എന്ന സംഘടനക്കും എതിരെ രാഷ്ട്രീയകാര്യ ലേഖകനായ മാര്‍ക്ക് ലമോന്റ് ശക്തമായി പ്രതികരിച്ചത്.

ഇസ്രയേല്‍ അക്രമത്തിന്റെ രാജ്യമാണെന്നും വംശഹത്യ നടത്തുന്നവരാണെന്നുമായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഫലസ്തീനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഏകരാഷ്ട്ര പരിഹാരത്തിന്റെ വക്താക്കളാണ് ഇസ്രയേലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇതിന് പിന്നാലെയാണ് മാര്‍ക്ക് ലമോന്റ് ഹില്ലുമായുള്ള കോണ്‍ട്രാക്ട് അവസാനിപ്പിക്കുകയാണെന്ന് ചാനല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. ഫിലാഡല്‍ഫിയയിലെ ടെംപിള്‍ സര്‍വകലാശാലയില്‍ മീഡിയ സ്റ്റഡീസിലെ പ്രൊഫസര്‍ കൂടിയാണ് ലമോന്റ്.

Top