സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്; ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നും സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് കോണ്‍ഗ്രസ് അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോക്സഭയില്‍ ഉന്നയിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിബിഐയ്ക്ക് കൈമാറിയ കേസിന്റെ കേസ് ഡയറിയും മറ്റ് അനുബന്ധ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top