സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു; കേന്ദ്രമന്ത്രി വി മുരളീധരന്‍

സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ടുനിന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറഞ്ഞ് രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍സുലേറ്റുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ദുബായില്‍ തുടരുന്നത്.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സി പിഐഎമ്മിന്റെ കള്ളം പൊളിഞ്ഞെന്നും വി മുരളീധരന്‍ ആരോപിച്ചു. അതേസമയം സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശിവശങ്കറിന്റെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ വെള്ളപൂശാനുള്ളതാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

Top