കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമായി: വിഡി സതീശന്‍

കൊച്ചി: കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് സംവിധാനം ദുരുപയോഗിച്ചു.

ലൈഫ് മിഷന്‍ പണം കമ്മീഷന്‍ തുകയെന്ന് വ്യക്തമായി. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് എത്രമാത്രം അധപതിക്കാമെന്നതിന് ഇത് തെളിവെന്നും സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം.

Top