മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; വി. മുരളീധരന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

pinaray

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ ചീഫ് സെക്രട്ടറിക്കും അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. മുഖ്യമന്ത്രിക്കും റവന്യൂ അഡീഷനന്‍ ചീഫ് സെക്രട്ടറി പി.എച് കുര്യനും എതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

തൃശൂരിലെ സി.പി.എം സമ്മേളനവേദിയില്‍ നിന്ന് ഓഖി സംഘത്തെ കാണാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്ക് എട്ടു ലക്ഷം രൂപയാണ് ചെലവായത്. ഈ തുക ഓഖി ദുരിതാശ്വാസനിധിയില്‍ നിന്ന് എടുത്തതാണ് വിവാദായത്. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനം.

Top