മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി ഇടവിട്ടദിവസങ്ങളിലെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കുന്നു. ഇടവിട്ട ദിവസങ്ങളിലോ മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചകളിലോ വാര്‍ത്താ സമ്മേളനം നടത്താനാണ് ആലോചന. കഴിഞ്ഞ വെളളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇതുവരെ മാധ്യമ പ്രവര്‍ത്തകരെ കണ്ടിട്ടില്ല. അപൂര്‍വം ദിവസങ്ങളൊഴികെ രണ്ടര മാസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

Top