മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ചത് ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം; എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആര്‍എസ്എസ് സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ചതെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസും ദുഷ്ടചിന്തയും തെളിഞ്ഞുകാണുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാന്‍ വ്യാജ പ്രചാരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തി വര്‍ഗീയമായി പ്രചരിപ്പിക്കുന്നു. വിഷുവും ഈസ്റ്ററും റംസാനും പറഞ്ഞതില്‍ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്തു മാറ്റി.

തലശേരിയില്‍ ബിജെപി ആഹ്വാനം ചെയ്ത മനഃസാക്ഷി വോട്ട് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാക്കള്‍ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ സ്ഥലം സന്ദര്‍ശിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജയരാജന്‍ പറഞ്ഞു.

 

Top