കടല്‍ സസ്തനികളുടെ വിവരശേഖരണം;ആഴക്കടല്‍ ഗവേഷണ ദൗത്യത്തിന് തുടക്കമായി

ടല്‍സസ്തനികളുടെ സംരക്ഷണവുമായി അനുബന്ധിച്ച് അവയുടെ വിവരശേഖരണത്തിനുള്ള ആഴക്കടല്‍ ഗവേഷണ ദൗത്യത്തിന് ആരംഭമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറി സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) എന്നിവര്‍ ചേര്‍ന്നാണ്‌ സമുദ്രഗവേഷണ യാത്ര നടത്തുന്നത്. ഇന്ത്യയുടെ സമുദ്ര കയറ്റുമതി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗവേഷണ ദൗത്യമാണിത്.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന തടസങ്ങളുടെ പശ്ചാതലത്തില്‍ ഈ ഗവേഷണ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍സസ്തനികളുടെ വംശസംഖ്യ, ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു.

2017 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്. സമുദ്രോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ കടല്‍ സസ്തനികളെ മനപൂര്‍വം കൊല്ലുന്നത് അനുവദിക്കരുതെന്ന് യുഎസ് നിയമം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സിഎംഎഫആര്‍ഐ, എംപിഇഡിഎ, എഫ്എസ്ഐ എന്നിവര്‍ ചേര്‍ന്ന് ആഴക്കടല്‍ ഗവേഷണയാത്ര നടത്തുന്നത്.

Top