cm yogi adityanath’s crackdown on slaughterhouses hits zoo animals

ലക്‌നൗ :യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന്റെ പിറ്റേന്നു തന്നെ അദ്ദേഹം അറവുശാലകള്‍ പൂട്ടിച്ചാണ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.

നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അറവുശാലകള്‍ പൂട്ടിച്ചത്. ഇതോടെ ഇറച്ചിക്ക് ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി.

എന്നാല്‍ ഈ നിരോധം ഏറ്റവും വലച്ചത് മനുഷ്യരെയല്ല. മറിച്ച് മൃഗശാലകളിലെ മാംസഭുക്കുകളായ മൃഗങ്ങളെയാണ്. സിംഹവും കടുവയും തുടങ്ങി യുപിയിലെ മൃഗശാലകളിലെ മൃഗങ്ങള്‍ ഇതോടെ പട്ടിണിയുടെ വക്കിലെത്തിരിക്കുകയാണ്.

പോത്തിറച്ചി സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന സിംഹത്തിനും കടുവയ്ക്കുമൊക്കെ വിശപ്പുമാറ്റാന്‍ ഇതോടെ മൃഗശാല അധികൃതര്‍ കോഴിയിറച്ചി കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കൂട്ടിലാണെങ്കിലും സിംഹവും കടുവയുമൊക്കെ കോഴിയിറച്ചി കഴിക്കാന്‍ തയാറായില്ല.

ഇറ്റാവ സഫാരി മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ദിവസം 235 കിലോഗ്രാം പോത്തിറച്ചിയാണ് വേണ്ടത്. എന്നാല്‍ അറവുശാലകള്‍ നിരോധിച്ചതോടെ ഇപ്പോള്‍ പ്രതിദിനം വെറും 80 കിലോഗ്രാം ഇറച്ചിയാണ് ലഭിക്കുന്നത്.

Top