പത്തിന പരിപാടികളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റഅ, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായധനം, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘ്ട്ടത്തിൽ ഉൾപ്പെടുത്തുന്ന സേവനങ്ങൾ.

ക്രമേണ വയോജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാം​ഗങ്ങളെ അറിയിക്കും. കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാൻ സ്കൂൾ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിംഗ് ഏർപ്പെടുത്തും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഒരുക്കും.

Top