തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് സെപ്തംബര്‍ 24ന് തിരിച്ചെത്തും. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.
ആഗസ്ത് പകുതിയോടെ അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതികള്‍ മൂലം സെപ്തംബര്‍ രണ്ടിനാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.