എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

കൊച്ചി : ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ അദ്ദേഹം നിരീക്ഷിച്ചു.

മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു.

ഇന്ന് രാവിലെ 7.30നാണ് തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തിരിച്ചത്. ഇടുക്കിയിലേക്കായിരുന്നു ആദ്യ യാത്ര.

എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനേത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാനായില്ല. തുടര്‍ന്ന് ഇവിടെ നിന്നും സംഘം വയനാട്ടിലേക്ക് പോവുകയായിരുന്നു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച സംഘം അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാണ് എറണാകുളത്തേക്ക് മടങ്ങിയത്.

Top