മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിൽ; ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിൻറെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചു

Top